തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോക്കില്ലെന്നും നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് പല ജില്ലകളിലും കോവിഡ് വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിരുവനന്ത പുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും വാക്സിന്‍ സ്റ്റോ ക്കി ല്ലെന്നും നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും മന്ത്രി വാര്‍ത്താ സമ്മേള ന ത്തില്‍ പറഞ്ഞു.
1.66 കോടിയിലധികം ഡോസ് വാക്സിനാണ് കേന്ദ്രം നല്‍കിയത്. സംസ്ഥാനത്ത് ഇതുവരെ 1.88 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കി. 45 വയസിന് മുകളിലുള്ള 76 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കി യത്. 35 ശതമാനത്തിന് രണ്ടാം ഡോസും നല്‍കി. വയനാട്, കാസര്‍ഗോട് ജില്ലകളില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് നൂറു ശതമാനം വാക്സിന്‍ നല്‍കി.ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഇതെ ന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. അടുത്തമാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് കൊടുക്കാനാകൂ. 20 ലക്ഷം രണ്ടാം ഡോസിന് വേണ്ടി വരും. ഒരു കോടിയിലേറെ പേര്‍ വാക് സിന് കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.