സംസ്ഥാനത്ത് നിലവിലുള്ള 16.4 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലെ ത്തുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങള്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ രോഗ വ്യാപനം ഗണ്യമായി കുറയുമെന്നാണ് ആരോഗ്യ വകുപ്പ് വിദഗ്ധരുടെ അഭിപ്രായം.
നിലവില്‍ സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണ ങ്ങള്‍ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദ ഗ്ധരുടെ അഭിപ്രായം. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ എത്തിയതിനു ശേഷമാണ് മേയ് 31 മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തു മെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറച്ചുകൊണ്ട് വരാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിയന്ത്രണങ്ങളെ ല്ലാം ഒറ്റയടിക്ക് മാറ്റിയാല്‍ ഇതുവരെ സംസ്ഥാനത്ത് ഉണ്ടായ അനുകൂല സാഹചര്യം ഇല്ലാതുമെന്നാ ണ് കണക്ക് കൂട്ടല്‍.
രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ രോഗമുക്തി നിരക്ക് ഉയരുന്നില്ല. അതേസമയം വീ ടുകളില്‍ ചികിത്സയിലുള്ളവരുടെ രോഗ മുക്തി നിരക്ക് കൂടുന്നുണ്ട്. ഇതും കൂടി പരി?ഗണിച്ചാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത് ആലോചിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവ രില്‍ 8,18,117 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറ ന്റൈനിലും 39,110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഈ സാഹചര്യത്തില്‍ ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാ ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടിത്തില്‍ അടി സ്ഥാന, നിര്‍മാണ മേഖല കളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.