വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച അതീവജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഓണാഘോഷങ്ങ ളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. നേര ത്തെ കണക്കുകൂട്ടിയതിന് അനുസരിച്ചാണ് ഇപ്പോള്‍ കോവിഡ് വ്യാപനം സംഭവിക്കു ന്നത്. കോവി ഡ് വ്യാപനനിരക്ക് ദേശീയ തലത്തേക്കാള്‍ കേരളത്തില്‍ കുറവാണ്. രോഗം ബാധിക്കാത്ത 50 ശത മാ നത്തിലേറെ ആളുകള്‍ കേരളത്തിലുണ്ട്. കോവിഡ് പ്രതിരോധത്തിന് ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
രോഗ വ്യാപനതോത് ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. പരമാ വധി പോസിറ്റീവ് കേസുകള്‍ കണ്ടെത്തുക ലക്ഷ്യമിട്ടാണ് ഇത്.കോറോണ മൂന്നാം തരംഗം കേരള ത്തില്‍ ആരംഭിച്ചിട്ടില്ല. ഡെല്‍റ്റാ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം. ആരോഗ്യവ കുപ്പ് പ്ര തിരോധ സംവിധാനം മെച്ചപ്പെടുത്തുന്നുണ്ട്. ദേശീയ ശരാശരിയേക്കാള്‍ കുറവായിരുന്നു കേരള ത്തിലെ കോറോണ നിരക്കെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് 60,000ലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗസ്ഥിരീകരണ നിരക്ക് 13 ശതമാനം കടന്നു. മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സ്ഥി തി സങ്കീര്‍ണമായി തുടരുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയി ല്‍ കേരളത്തില്‍ നിന്ന് ഏഴ് ജില്ലകളുണ്ട്.
വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയച്ചി ട്ടുണ്ട്. രോഗവ്യാപനം കുറയ്ക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കാനും രോഗവ്യാപനത്തിന്റെ കാരണം കണ്ടെത്തുന്നതിനുമാണ് കേന്ദ്രസംഘം എത്തുന്നത്.