സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്റെ അറിവോടെയാണ് ഗുണ്ടാ സംഘ ങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു
കൊച്ചി : സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്റെ അറിവോടെയാണ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്ന ഗുണ്ട 19 വയസുകാരനെ തട്ടി ക്കൊണ്ടു പോയി കൊലപ്പെടു ത്തിയ സംഭവത്തോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ആരും എവിടെവെച്ചും ആക്രമിക്കപ്പെടാമെന്ന സ്ഥിതിയാണുള്ളത്. ഗുണ്ടകളെ അഴിച്ചു വിട്ടിരിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ക്രിമിനലു കളെ സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. അതുകൊണ്ട് പാര്‍ട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. പൊലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു.
ഇത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആഭ്യന്തര വകുപ്പില്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണപരാജയമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് മു ഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.











