സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും പരക്കെ നാശനഷ്ടം. അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു.അഞ്ച് ദിവസംകൂടി മഴ തുട രുമെന്നാണ് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കിയിലും വടക്കന്‍ കേരളത്തിലും പരക്കെ നാശനഷ്ടം. അടിമാലിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അഞ്ച് ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വി ദ്യാലയങ്ങള്‍,സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള സ്‌കൂളു കള്‍ക്കും മദ്രസകള്‍ക്കും പ്രൊഫഷ ണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇടുക്കി ദേവികുളം താലൂക്കി ലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷ കള്‍ ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.
പാലക്കാട് ജില്ലയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴ യാണ് ലഭിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തു റന്നു. ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പടുവിച്ചു. മംഗലംഡാം നാളെ തുറക്കും. ചെറുകുന്ന പുഴ യുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് കോഴിക്കോട് കലക്ടര്‍ ജാഗ്രതാ നിര്‍ ദേശം പുറപ്പെടുവിച്ചു. നിലവില്‍ 756.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. കോഴിക്കോട് കനത്തമഴ തുടരുകയാണ്. ജാഗ്രതയുടെ ഭാഗമായി കേ ന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശ ക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേ ശിച്ചു.











