ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പാലക്കാട് ജില്ലയിലാണ്, 23.9 ശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടിപിആര്‍, 11.6 ശതമാനം. സംസ്ഥാ നത്ത് 212 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളില്‍ ടിപിആര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 141759 പേരെ പരി ശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 198 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളത് 234033 പേരാണ്.
ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) പാലക്കാട് ജില്ലയിലാണ്, 23.9 ശതമാനം. വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ ടിപിആര്‍, 11.6 ശതമാനം. മെയ് 23 മുതല്‍ 25 വരേയും, 26 മുതല്‍ 28 വരെയും ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ പാല ക്കാട് ജില്ലയില്‍ 1.22 ശതമാനവും കൊല്ലം ജില്ലയില്‍ 0.38 ശതമാനവും വര്‍ദ്ധനവുണ്ടായതായി.
മെയ് 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.07 ശതമാനമാണ്. മെയ് 23 മുതല്‍ 25 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി 21.35 ശതമാനം ആയിരു ന്നു. കോഴിക്കോട്, ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിനും മുകളിലാണ്.
സംസ്ഥാനത്ത് 212 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസ്റ്റി വിറ്റി നിരക്ക്. 17 സ്ഥാപനങ്ങളില്‍ 50 ശതമാനത്തിന് മുകളിലും. ഈ തദ്ദേശ സ്ഥാപനങ്ങളില്‍ പ്ര ത്യേക പരിശോധന നടത്തും. ഇടുക്കിയിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ പ്രത്യേ ക ശ്രദ്ധ ചെലുത്താന്‍ ഇടുക്കി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആല പ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ഗോഡ് 506, വയനാട് 244 എന്നിങ്ങ നെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനു പിന്നിലുള്ള പ്രധാന ഉദ്ദേശ്യങ്ങളിലൊന്നു ആക്ടീവ് കേസു കളുടെ എണ്ണം രണ്ടര ലക്ഷത്തില്‍ താഴെ കൊണ്ടുവരിക എന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് അത് ഏകദേശം 2.37 ലക്ഷ മാക്കി കുറയ്ക്കാന്‍ സാധിച്ചു. ആരോഗ്യ സംവിധാന ങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്ന രോഗികളുടെ എണ്ണം ഉയരാതെ സൂക്ഷിക്കാന്‍ ഇതുവഴി സാധി ച്ചു. അതുകൊണ്ട് കോവിഡിന്റെ രണ്ടാമത്തെ തരംഗം ഇന്ത്യയിലെ മറ്റു പല പ്രദേശങ്ങളിലും സൃഷ്ടിച്ച പ്രതിസന്ധി ഇവിടെ ഉണ്ടായില്ല. ഐസി യു ബെ ഡുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ എന്നിവയൊന്നും തികയാതെ പോകുന്ന സാഹചര്യം ഇവിടെ ഉടലെടുത്തില്ല. രോഗികളാ കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം കേരളത്തില്‍ നിലനിര്‍ത്താന്‍ ആയി.