വന്‍തോതില്‍ പരിശോധനകള്‍ നടത്തിയിട്ടും പലയിടത്തും ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കടുതലുള്ള മേഖലകളി ല്‍ ഇന്നു മുതല്‍ നിയന്ത്രണങ്ങള്‍ കടുക്കും. ടിപിആര്‍ 18 ശതമാനത്തിനു മുകളിലു ള്ള മേഖലകളി ല്‍ ഇന്നു മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍തീരു മാനം. വന്‍തോതില്‍ പരിശോധനകള്‍ നടത്തിയിട്ടും പലയിടത്തും ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാ ണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
നേരത്തെ 24നു മുകളില്‍ ടിപിആര്‍ ഉള്ള മേഖലകളില്‍ മാത്രമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാ ക്കിയിരുന്നത്. ഇന്നു മുതല്‍ 12നും 18നും ഇടയില്‍ ടിപിആറുള്ള മേഖലകളില്‍ ലോക്ക് ഡൗണായിരി ക്കും. ആറിനും പന്ത്രണ്ടിനും ഇടയില്‍ ടിപിആറുള്ള മേഖലകളില്‍ സെമി ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറില്‍ താഴെ ടിപിആര്‍ ഉള്ള മേഖലകളില്‍ മാത്രമായിരി ക്കും കൂടുതല്‍ ഇളവുകള്‍ അനുവദിക്കുക.
സംസ്ഥാനത്ത് ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച കടി നിയന്ത്രണങ്ങള്‍ കടു പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരു ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്ര ണങ്ങള്‍ നടപ്പാക്കുന്നതെങ്കിലും ഓരോ മേഖലകളിലും നല്‍കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.
അതേസമയം, കൊവിഡ് 19 ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സം സ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പ്രാദേശിക ലോക്ക് ഡൗണ്‍ മാത്രം മതിയെന്നും ഇക്കാര്യം ജില്ലാ ഭര ണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.












