വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതിഷേധിച്ചത്. കോയമ്പ ത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്ക മുള്ള പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റു മെന്നാണ് റിപ്പോര്‍ട്ട്
ചെന്നൈ : തമിഴ്‌നാട് വിഭജിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ കത്തിച്ചാണ് തമിഴ് സംഘടനകള്‍ പ്രതി ഷേധിച്ചത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി അടക്കമുള്ള പ്രദേ ശങ്ങളെ കേന്ദ്രഭര ണ പ്രദേശമാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി ഘടകവും എഐഎഡിഎംകെ നേതാക്കളും സമീപകാലത്ത് നടത്തിയ ചില പ്രസ്താവന കള്‍ പുതിയ നീക്കങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ളതാണ്. കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സം സ്ഥാനം വേണമെന്ന് ബിജെപി തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരു നാഗരാജന്‍ ആവശ്യപ്പെട്ടിരുന്നു. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമാക്കി സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. കൊങ്കുനാട് എന്ന പേരില്‍ സംസ്ഥാനം രൂപീകരിക്കണമെന്നാണ് ആവശ്യം. തമിഴ്‌നാടിനെ വിഭജി ക്കേണ്ടത് ആവശ്യമാണെന്നും നാഗരാജന്‍ പറഞ്ഞു.
കൊങ്കു മേഖലയില്‍ എഐഎഡിഎംകെക്ക് ശക്തമായ സ്വാധീനമാണുള്ളത്. നിലവില്‍ പത്ത് ലോ ക്‌സഭ, 61 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെ യുള്ളത്. സമീപ പ്രദേശങ്ങളിലെ ചില പ്രദേശങ്ങള്‍ ക്കൂടി ഉള്‍പ്പെടുത്തി 90 നിയമസഭാ മണ്ഡലങ്ങളുള്ള കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഷേധം ശക്തമാകുന്നതിനിടെ എഐഎഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ ടി വെങ്കിടാ ചലവും അനുയായികളും ഡിഎംകെയില്‍ ചേര്‍ന്നു.











