ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെ ട്ടു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരോധിത ഭീകര സം ഘടനയായ ജെയ്ഷെ ഇഎമ്മുമായി ബന്ധമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു
ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിരോധിത ഭീകര സംഘടനയായ ജെ യ്ഷെ ഇഎമ്മുമായി ബന്ധമുള്ള മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയി ച്ചു.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം പോലീസിന്റെയും സുരക്ഷാ സേനയുടെയും സം യുക്ത സംഘത്തിന് ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇതിനു പിന്നാലെ മുളുവി ല്‍ മറ്റൊരു ഏറ്റുമുട്ടല്‍ ആരംഭിച്ചതായും കാശ്മീര്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ ഏറ്റുമു ട്ടല്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു.