മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു
തിരുവനന്തപുരം : തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അപ്രതീ ക്ഷിത വിടവാങ്ങല്‍ അംഗീകരിക്കാന്‍ സാധിക്കുന്നി ല്ലെന്ന് നടന്‍ സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ഒരുപട് സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്ക്‌വെച്ച് നടന്‍ സുരേഷ് ഗോപി.
മനു അങ്കിള്‍ സിനിമയുടെ സമയത്ത് ലോക്കേഷനില്‍ ഷൂട്ടിങ് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. ജഗതി ശ്രീകുമാരിന് എത്താല്‍ കഴിയാതെ വന്നതോടെ അദ്ദേഹം നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ ആ പൊലീസ് കഥാപാത്രം ചെയ്തതെന്നും സുരേഷ് ഗോപി ഓര്‍മ്മിച്ചു.
അദ്ദേഹം തന്ന കഥാപാത്രങ്ങളെല്ലാം എന്റെ സിനിമാ ജീവിതത്തില്‍ ശ്രദ്ധനേടിയതായിരുന്നു. എഴു ത്തില്‍ പുതിയ മാനം കൊണ്ടുവന്നയാളാ യിരുന്നു ഡെന്നിസ് ജോസഫെന്നും സുരേഷ് ഗോപി ഓര്‍ മ്മിച്ചു.