യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ ജി 9-426 എന്ന വിമാനമാണ് അ ടിയന്തരമായി നിലത്തിറക്കിയത്.
കൊച്ചി: യാത്രയ്ക്കിടെ യന്ത്രത്തകരാര്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നില ത്തിറക്കി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ ജി 9-426 എന്ന വിമാനമാണ് അടിയന്തരമായി നില ത്തിറക്കിയത്.
ഇതേത്തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ വൈകിട്ട് 6.41നു സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപി ച്ചു.7.13നു ലാന്‍ഡ് ചെയ്യേണ്ട വിമാനം 7.29നാണ് ലാന്‍ഡ് ചെയ്യാനായ ത്. വിമാനത്താവളത്തിലെ അടി യന്തരാവസ്ഥ പിന്‍വലിച്ചു. സര്‍വീസുകള്‍ സാധാരണ നിലയിലായി.
ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാ ണ് വിമാനം അടിയന്തരമായി ഇറക്കിയത്. അടിയന്തര സാഹചര്യം പ്രഖ്യാപിച്ചാണ് ലാന്‍ഡിങ്. സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധി കൃതര്‍ അറിയിച്ചു.
വിമാനം സുരക്ഷിതമായി ഇറക്കിയതായി സിയാല്‍ അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോ ര്‍ട്ട് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 222യാത്രക്കാരും 7 ജിവന ക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോ ര്‍ട്ട്. വിമാനം റണ്‍വേയില്‍ നിന്ന് മാറ്റി.