ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റംസ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് പിടികൂടിയത്.
ഷാര്‍ജ /ഡെല്‍ഹി: ഒന്നര കിലോ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറകളില്‍ പേസ്റ്റ് രൂപത്തില്‍ കടത്തിയ യുവതിയെ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടി.
വിമാനമിറങ്ങി സുരക്ഷാ പരിശോധനയ്ക്ക് വന്ന യുവതിയുടെ ശരീരഭാഷയില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തുകയായിരുന്നു.
On the basis of profiling, IGIA customs intercepted a lady passenger coming from Sharjah to Delhi. On personal search, around 1.5Kg gold paste pouches stitched inside undergarments was recovered. pic.twitter.com/SwWgRXBLy8
— Delhi Customs (Airport & General) (@AirportGenCus) June 13, 2022
അടിവസ്ത്രത്തില്‍ പ്ലാസ്റ്റിക് റാപ്പിനുള്ളില്‍ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം കടത്തുകയായിരുന്നു യുവതി.
കറുത്ത നിറമുള്ള അടിവസ്ത്രത്തില്‍ പലഭാഗങ്ങളിലും അറകള്‍ ഉണ്ടായിരുന്നു. ഇത് തുന്നിയ നിലയിലായിരുന്നു.
യുഎഇയില്‍ നിന്ന് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് യുവതിയെന്നും ഇവരുടെ പേരുവിവരങ്ങള്‍ സുരക്ഷയെ കരുതി പുറത്തുവിടുന്നില്ലെന്നും കസ്റ്റംസ് അറിയിച്ചു.
ആരാണ് സ്വര്‍ണം അയച്ചതെന്നും ആര്‍ക്കു വേണ്ടിയാണ് കൊണ്ടുവരുന്നതെന്നും ചോദ്യം ചെയ്യലിലൂടെ അറിയാനാകുമെന്ന് കസ്റ്റംസ് പറയുന്നു.
ഇന്ത്യയിലേക്ക് യാത്രക്കാര്‍ക്ക് സ്വര്‍ണം കൊണ്ടുവരുന്നതിന് പരിധിയുണ്ട്. ഇതില്‍ കൂടുതല്‍ സ്വര്‍ണം കൈവശം ഉണ്ടെങ്കില്‍ കസ്റ്റംസില്‍ അറിയിക്കണം. അധികമുള്ള സ്വര്‍ണത്തിന് 10.75 ശതമാനം നികുതി അടച്ചാല്‍ സ്വര്‍ണം കൊണ്ടുപോകാം.
അതേസമയം, യുഎഇയില്‍ നിന്നും വിദേശത്തേക്ക് സ്വര്‍ണം കൊണ്ടുപോകുന്നതിന് വിലക്കില്ല. എന്നാല്‍, ഇക്കാര്യം യുഎഇ കസ്റ്റംസിനെ അറിയിക്കണം.