പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഷാര്‍ജ ബുതീ നയിലാണ് കൊലപാതകം നടന്നത്. ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാ നേജരാണ് ഹക്കീം
ദുബൈ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരി ച്ചത്. ഷാര്‍ജ ബുതീനയിലാണ് കൊലപാതകം നടന്നത്. ഒരു പ്ര മുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് ഹക്കീം. കൊലപാതകത്തില്‍ പാകിസ്താന്‍ സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മി ലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഹക്കീം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമ ണത്തില്‍ പരുക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹ ക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്.