പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആര്‍ നായരുടെ കുടുംബാം ഗങ്ങളെയും പ്രതിചേര്‍ത്തു. മാതാവ് സിന്ധു,അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ യാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്
തിരുവനന്തപുരം : പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ആര്‍ നായരുടെ കുടുംബാംഗങ്ങളെയും പ്രതിചേര്‍ത്തു. മാതാവ് സിന്ധു,അമ്മാവന്‍ നിര്‍മ ല്‍ കുമാര്‍ എന്നിവരെ യാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഷാ രോണ്‍ വധക്കേസിലെ പ്രതികളുടെ എണ്ണം മൂന്നായി.
ഗ്രീഷ്മ നായരുടെ അമ്മയും അമ്മാവനും ചേര്‍ന്നാണ് തെളിവ് നശിപ്പിച്ചതെന്നാണ് കണ്ടെത്തിയത്. ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കി എന്ന കാര്യം ഗ്രീഷ്മ അമ്മയോടും അമ്മാവനോടു പറഞ്ഞതായാണ് വിവരം. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.
സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗ്രീഷ്മ ഇക്കാര്യം അമ്മയോടും അമ്മാവനോടും പറ യുന്നത്. തുടര്‍ന്ന് കഷായ പാത്രമടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചു. വീടിനടുത്തുള്ള കാട്ടില്‍ ഇവ ഉപേക്ഷിച്ചുവെന്നാണ് അമ്മയുടേയും അമ്മാവന്റേയും മൊഴി. ഷാരോണിന് കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് ഗ്രീഷ്മ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഇ ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗ്രീഷ്മ യുടെ അറസ്റ്റ് ആശുപത്രിയില്‍ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്.
രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ ലൈസോള്‍ കുടിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഛര്‍ദിച്ചതിനെ തുടര്‍ന്ന് ഗ്രീഷ്മയെ തിരുവന ന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.