പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നി ധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത്
തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പൊലീസ് കണ്ടെടു ത്തു. കേസിലെ മുഖ്യപ്രതി പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നിധ്യത്തി ല്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെത്തിയത്. രാമവര്‍ മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീടിനടു ത്തുള്ള തോട്ടില്‍ നിന്നുമാണ് കുപ്പി കണ്ടെടുത്തത്.
ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പൊലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീ ഷ്മയുടെ അമ്മ സിന്ധു,അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊ ണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തു നിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തു ള്ള തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ ചിറയിലേക്ക് കൊണ്ടുവന്നത്.
ഗ്രീഷ്മയുടെ മാതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.ഇരുവരും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്ത ത്. കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയില്‍ എടുത്തിരുന്നു.അതേസമയം ഗൂഢാലോ ചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീ ഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പോലീസ് പറയുന്നു. രാമ വര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും.