സിനിമാതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയ്ക്ക് വരെ മുസ്ലിം ലീഗ് അംഗത്വം. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ ഡില്‍ നിന്നാണ് അംഗത്വം
തിരുവനന്തപുരം: സിനിമാതാരങ്ങളായ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതല്‍ നടി മിയ ഖലീഫയ്ക്ക് വരെ മുസ്ലിം ലീഗ് അംഗത്വം. നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് അംഗ ത്വം. ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നട ത്താനാണു സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരുന്നത്.
ഇങ്ങനെ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാര്‍ ഡിനും ഓരോ പാസ്വേഡും നല്‍കിയി രുന്നു. കോഴിക്കോട്ടുള്ള ഐടി കോ-ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇ ത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെ ട്ടിയത്.
സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. ആള്‍ബലമില്ലാത്ത സ്ഥല ത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് ഒരുവിഭാഗം ആ ക്ഷേപിക്കുന്നു. അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്.
അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59551 ആണ് പാര്‍ട്ടി അംഗങ്ങള്‍. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണു കണക്ക്. 2016 നെക്കാള്‍ 2.33 ലക്ഷം അംഗങ്ങളുടെ വര്‍ ധന. അംഗങ്ങളില്‍ പകുതിയിലേറെ സ്ത്രീകള്‍.
ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ ദേശം നല്‍കിയെന്നും അദ്ദേഹം പറ ഞ്ഞു. തലസ്ഥാനത്തു വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമ ക്കേടു നടന്നതായാണ് ഒരു വിഭാഗം പറയുന്നത്.












