എസ്ഡിപിഐ നേതാവ് കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍ എസ്എസ് പ്രവര്‍ത്തകരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രതീഷ്, പ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്
ആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വി രോധത്താലെന്ന് എഫ്‌ഐആര്‍.ഷാനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്ത കരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രതീഷ്, പ്രസാദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ഇവരെ ഇന്നലെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതി യില്‍ ഹാജരാക്കുകയായിരുന്നു. ഷാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ആര്‍എസ്എസിന്റെ പ്രതികാ രമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും. ആര്‍.എസ്. എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തില്‍ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. കൊല യാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏര്‍പ്പാടാക്കി യതും ഇയാളാണ്. കൊച്ചുകുട്ടന്‍ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നല്‍കിയത്.കൊലക്ക് മുമ്പ് ഷാനെ ഇടി ച്ചുവീഴ്ത്തിയ കാര്‍ കാണിച്ചു കുളങ്ങരയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറന്‍സിക് വിദഗ്ധര്‍ കാര്‍ പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ചു.കണിച്ചുകുളങ്ങരയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മാ രാരിക്കുളം പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്തു പേ രാണ് കൊലപാതകത്തില്‍ പങ്കെടു ത്തത്. ഇവര്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷിക്കും.
- ആലപ്പുഴയില്‍ സംഘര്‍ഷ സാധ്യത, നിരോധനാജ്ഞ നീട്ടി
എസ്ഡിപിഐ,ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ പ്ര ഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ നീട്ടി.ബുധനാഴ്ച രാവിലെ വരെയാണ് നിരോധനാജ്ഞ നീട്ടി യിരിക്കുന്നത്. ജില്ലയി ല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പൊലീസ് മേധാ വിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യ ത്തിലാണ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
18ാം തീയതി വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറി ലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ 19ന് പുലര്‍ച്ചെ ഒ.ബി. സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വെട്ടിക്കൊ ന്നു. തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായി രുന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.