പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസില്‍ പരിശോ ധന നടത്തിയത്
പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബ ന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസില്‍ പ രിശോധന നടത്തിയത്.
ഇന്നലെ പട്ടാമ്പിയിലെയും തൃത്താലയിലെയും പോപ്പുലര്‍ഫ്രണ്ട് ഓഫീസു കളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട്ടെ ഓഫീസിലും പരി ശോധന നടന്നത്. പരിശോധന അരമണിക്കൂറോളം നീണ്ടു. ശ്രീനിവാസന്റെ കൊലയാളി സംഘത്തില്‍ പ്പെട്ട ഇഖ്ബാലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവര ങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയെന്നാണ് സൂചന.
ശ്രീനിവാസിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രതികള്‍ പോപ്പുലര്‍ഫ്രണ്ട് ഓഫീസുകളില്‍ ഒളിച്ചു താമ സിച്ചുവെന്നും, ഇവിടെ വെച്ചാണ് ഗൂഢാലോചന നടത്തിയതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വി വരം. ഇതേ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ശ്രീനിവാസിന്റെ കൊലയാളി സംഘത്തിലെ പ്രതികള്‍ പട്ടാമ്പി സ്വദേശികളാണ്.
3 ഇരുചക്രവാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണ് ഏപ്രില്‍ 16നു മേലാമുറിയില്‍ ശ്രീനിവാസ നെ കൊലപ്പെടുത്തിയത്. ഇതില്‍ 3 പേരാണ് കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. കൊലയാളി കള്‍ എത്തിയ ഇരുചക്രവാഹനങ്ങളില്‍ വെള്ള സ്‌കൂട്ടര്‍ ഓടിച്ചിരുന്നത് അബ്ദുല്‍ ഖാദര്‍ ആണെന്ന് അ ന്വേഷണത്തില്‍ വ്യക്തമായി. ഈ സ്‌കൂട്ടര്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.