പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതക ത്തി ലുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂല മെന്ന് എഫ്ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതി കാരമാ യിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. ശ്രീനിവാസനെ കൊല പ്പെടുത്തിയത് കണ്ടാല്‍ അറിയാവുന്ന ആറുപേരാണെന്നും പൊലീസിന്റെ എഫ്ഐആര്‍ വ്യക്തമാക്കു ന്നു.
വിഷുദിവസത്തിലാണ് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം പാലക്കാട് നഗരത്തില്‍ പട്ടാപ്പകല്‍ ശ്രീനിവാസ നെ വെട്ടിക്കൊലപ്പെടുത്തി. അതേ സമയം കൊലയാളികള്‍ ശ്രീനിവാസനെ ലക്ഷ്യം വെച്ചല്ല സംഘം വന്നതെന്നും എളുപ്പത്തില്‍ കൊലനട ത്താനായാണ് ശ്രീനിവാസനെ തെ രഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.പാലക്കാട് നഗരത്തിലും, പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാ ഥമിക വിവരം.
പാലക്കാട് 24 മണിക്കൂറിനിടെയുണ്ടായ രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊ ലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി കോയമ്പത്തൂരില്‍ നി ന്നും 500 പൊലീസുകാരെ ജില്ലയില്‍ നിയോഗിച്ചു. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജി പി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്ത് സുരക്ഷ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. നാര്‍ക്കോട്ടി ക്ക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍ ഉ ള്‍പ്പടെയുള്ള വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.