ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടി ക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയും ആ ന്‍ഡമാന്‍ സ്വദേശിയുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. കേ സിലെ ഒന്നാം പ്രതിയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഒളിവി ലാണ്.
തിരുവനന്തപുരം : ആന്‍ഡമാന്‍ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി ശ്യാമള്‍ മണ്ഡലിനെ തട്ടി ക്കൊണ്ടുപോയി കൊലപ്പെടുത്തി വഴിയില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയും ആന്‍ഡമാന്‍ സ്വദേ ശിയുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. കേസിലെ ഒന്നാം പ്രതി നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഒളിവിലാണ്. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2005ലാണ് കേസിനാ സ്പദമായ സംഭവം. ആന്‍ഡമാന്‍ സ്വദേശിയും ശ്രീകാര്യം ഗവണ്‍ മെന്റ് എന്‍ജിനിയറിങ് കോളേജിലെ ഇ ലക്ട്രോ ണിക്സ് ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്ന ശ്യാമള്‍ മണ്ഡലിനെ പണത്തിനുവേണ്ടി കുടുംബസുഹൃ ത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.
ശ്യാമള്‍ മണ്ഡലിന്റെ അച്ഛന്‍ ബസുദേവ് ആന്‍ഡമാനി ല്‍ അദ്ധ്യാപകനായി ജോലിചെയ്യുമ്പോള്‍ അദ്ദേ ഹത്തിന്റെ സുഹൃത്തായിരുന്ന കുഞ്ഞുകണ്ണുവിന്റെ മകനാണ് രണ്ടാം പ്രതിയായ മുഹമ്മദാലി. മുഹമ്മ ദാലിയുടെ കടയിലെ ജീവനക്കാരനായിരുന്നു ദുര്‍ഗാ ബഹാദൂര്‍.
2005 ഒക്ടോബര്‍ 13നാണ് അട്ടക്കുളങ്ങര ശ്രീബാല തിയേറ്ററിന് മുന്നില്‍ നിന്ന് പ്രതികള്‍ മണ്ഡലിനെ തട്ടി ക്കൊണ്ടുപോയത്. ശ്യാമള്‍ മണ്ഡലിന്റെ സുഹൃത്തുക്കള്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പിതാവ് ബസുദേവ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. തിരുവനന്തപുരത്തേക്ക് എത്താനുള്ള തയ്യാറെടുപ്പിനിടെ ഒരാള്‍ ഫോണ്‍ വിളിച്ച് 20 ലക്ഷം രൂപ നല്‍കിയാല്‍ മകനെ വിട്ടയയ്ക്കാമെന്ന് അറിയിച്ചു. വിവരം ബസു ദേവ് ഉടന്‍ പൊലീസിന് കൈമാറി.
പൊലീസ് പിന്തുടരുന്നതായി മനസിലായ പ്രതികള്‍ ശ്യാമള്‍ മണ്ഡലിനെ കൊന്ന് ചാക്കില്‍ കെട്ടി കോവളം വെള്ളാര്‍ ഭാഗത്ത് ദേശീയപാതയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഒക്ടോബര്‍ 23ന് ചീഞ്ഞ് അഴു കി തുടങ്ങിയ നിലയിലായിരുന്നു ശ്യാമളിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദൂറും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ തട്ടികൊണ്ടുപോയി കൊ ലപ്പെടുത്തിയെന്ന് ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടരന്വേഷണം നടത്തി യ സിബിഐയുടെ കണ്ടെത്തലും ഇതായിരുന്നു. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിര്‍ണായ കമായത്. മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്.