ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാവധി ഇന്ന് അവസാനിക്കുന്ന സാ ഹചര്യത്തിലാണ് തീരുമാനം.
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി.സെക്രട്ടറിയുമായി രുന്ന എം.ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാന മെടുക്കും. ഒരു വര്‍ഷമായി സര്‍വീസിന് പുറത്ത് നില്‍ക്കുന്ന ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ കാലാ വധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ശിവശങ്കറിനെതിരെ ഇ.ഡിയുടെ നടപടിയില്‍ കോടതിയില്‍ കേസുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബ ര്‍ 28നാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്ത ത്. തുടര്‍ന്ന് ആരോഗ്യ പ്രശ്നം പരിഗണിച്ച് 98 ദിവസ ത്തിന് ശേഷം ജനുവരി 25ന് ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ അതിന് മുന്നേ ജാമ്യം ലഭിച്ചു. സ്വര്‍ ണ്ണകടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും സരിതും നടത്തിയ എല്ലാ നീക്കങ്ങളും കോണ്‍സു ലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമെന്നതില്‍ കസ്റ്റംസ് ഉറച്ചു നില്‍ക്കുകയാണ്.
ശിവശങ്കറിനെതിരായ കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും തീരുമാനം. ഐഎഎസ് ഉദ്യോഗസ്ഥനെ ദീര്‍ഘ നാളത്തേക്ക് സസ്പെന്‍നില്‍ നിര്‍ത്താനാവില്ല എന്ന തും ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയിലെത്താത്ത സാഹചര്യത്തിലും അ നുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ പ്രതിഷേധം കൂടി മുന്‍കൂട്ടി കണക്കിലെടുത്താകും തീരുമാനം.