ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ (receptors) കണ്ടെത്തി യതിനാണ് അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനും പുരസ്‌കാ രത്തിന് അര്‍ഹരായത്
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ഡേവി ഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്‌കാരം. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ച റിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ (receptors) കണ്ടെത്തിയതിനാണ് അമേരിക്കന്‍ ഗവേഷ കരായ ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്.
ഊഷ്മാവും സ്പര്‍ശനവുമെല്ലാം ശരീരം എങ്ങനെയാണ് തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്ത രം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ സമിതി സെക്ര ട്ടറി ജനറല്‍ തോമസ് പേള്‍മാന്‍ അറിയിച്ചു. ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴി വിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസി ലാക്കു ന്നത്.
1955 നവംബര്‍ നാലിനാണ് ഡേവിഡ് ജൂലിയസിന്റെ ജനനം.ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സ ര്‍വ്വകലാശാലയില്‍ നിന്നാണ് പിഎച്ച്ഡി നേടി യത്. സാന്‍ഫ്രാന്‍സിസ്‌കോ സര്‍വ്വകലാശാലയില്‍ പ്രഫസറായാണ് അദ്ദേഹം.ലബനനിലെ ബെയ്‌റൂട്ടില്‍ 1967 ലാണ് ആദം പാറ്റ്പൂറ്റിയാന്റെ ജനനം. യുഎസിലെ പസദേനയില്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് പി എച്ച്ഡി നേടിയത്. കാലിഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ് അദ്ദേഹം.