മാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കാനാണ് അനുമതി. വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി
തിരുവനന്തപുരം : ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാ സപൂജയ്ക്ക് നടതുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കാനാണ് അനുമതി. വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണ മെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം തള്ളി.
പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം.കോവിഡ് നെഗ റ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും പ്രവേശനമുണ്ടാ കും.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇ ക്കഴിഞ്ഞ വിഷു പൂജയ്ക്കാണ് ഒടുവില്‍ ഭക്തര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇടവം, മിഥുന മാസപൂ ജക ളില്‍ ഭക്തരെ ഒഴിവാക്കിയാണ് നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ അടിസ്ഥാനത്തി ല്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് ദേവസ്വം ബോര്‍ഡ് അഭിപ്രായ പ്പെട്ടിരുന്നു.











