പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടു ത്താമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്
കൊച്ചി:ശബരിമല ദര്‍ശനം സുഗമമമാക്കാന്‍ വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ് സംവിധാനം ഏര്‍പ്പെടു ത്തും. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറി യിച്ചു. മുന്‍കൂര്‍ ബുക്ക് ചെയ്യാത്ത തീര്‍ത്ഥാടകര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്.
സ്പോട്ട് ബുക്കിങിന് ആധാര്‍കാര്‍ഡ്,വോട്ടര്‍ ഐഡി എന്നിവയ്ക്ക് പുറമേ പാസ്‌പോര്‍ട്ടും ഉപയോഗിക്കാം. വെ ര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങിനും പാസ്‌പോര്‍ട്ട് ഉപയോഗിക്കാം. മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാട ക ര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്. വെര്‍ച്വല്‍ക്യൂ വഴിയു ള്ള ബുക്കിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ് വെയറില്‍ മാറ്റംവരുത്തുമെ ന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സ ര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേര ത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊ ക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെ ഞ്ച് നിര്‍ദേശിച്ചിരുന്നു.