കുവൈത്ത് സിറ്റി: യു.എസ് വിസക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക. അപേക്ഷയോടൊപ്പം തെറ്റായതോ വ്യാജ രേഖകളോ നൽകുന്നത് ഗുരുതര കുറ്റമാണ്. ഇത് അമേരിക്കയിലേക്കുള്ള സ്ഥിരമായ യാത്ര വിലക്കിന് കാരണമാകുമെന്നും കുവൈത്തിലെ യു.എസ് എംബസി വ്യക്തമാക്കി. വ്യാജ രേഖകൾ സമർപ്പിക്കുന്നത് അപേക്ഷകനെ വിസക്ക് യോഗ്യനല്ലെന്ന് കണക്കാക്കാൻ ഇടയാക്കുമെന്നും എംബസി എക്സ് അക്കൗണ്ടിൽ അറിയിച്ചു.
