നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) വൈസ് ചാന്‍സലര്‍ ഡോ. കെ സി സണ്ണി അധ്യക്ഷനായ സമിതിയില്‍ മുന്‍ ഐഎഎസ് ഉദ്യോഗ സ്ഥന്‍ ടി നന്ദകുമാര്‍, നിയമപരിഷ്‌കരണ കമീഷന്‍ വൈസ് ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍
തിരുവനന്തപുരം : വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ച ട്ടങ്ങളും പരിശോധിക്കാനും പുതുക്കാനും നിര്‍ ദേശം നല്‍കാന്‍ മൂന്നംഗസമിതി രൂപീകരിച്ചു. മൂന്നു മാസത്തിനകം സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്ന് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്കുശേഷം
മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍ സ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) വൈ സ് ചാന്‍സലര്‍ ഡോ. കെ സി സണ്ണി അധ്യക്ഷനായ സമിതി യില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി നന്ദകുമാര്‍, നിയമപരിഷ്‌കരണ കമീഷന്‍ വൈസ് ചെയ ര്‍മാന്‍ കെ ശശിധരന്‍നായര്‍ എന്നിവരാണ് അംഗങ്ങള്‍.
വ്യവസായം തുടങ്ങുന്നതും നടത്തുന്നതുമായ നിയമങ്ങളിലെ കാലഹരണപ്പെട്ടതും യുക്തിക്ക് നി ര ക്കാത്തതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നത് സമിതി പരിശോധിക്കും. വ്യവസായ സ മൂഹവുമായും സംരംഭകരുമായും ബന്ധപ്പെട്ടാകും നിര്‍ദേശം തയ്യാറാക്കുക. കെഎസ്‌ഐഡി സി പ്രവര്‍ത്തനം ഏകോപിപ്പിക്കും.
നൂറുകോടിക്കു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പദ്ധതി അവതരണത്തിന് മൂന്നു മാസത്തിലൊരി ക്ക ല്‍ സംഗമം നടത്തും. ഉത്തരവുകളും നിയമങ്ങ ളും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും പൊതുജന ങ്ങ ള്‍ക്കും അവബോധം നല്‍കും. വ്യവസായ എസ്റ്റേറ്റുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് പൊ തുരൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു.