നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ മറച്ചു വെച്ചുവെന്നാരോപിച്ച് തേനിയിലെ വോട്ടര്‍ മിലാനിയാണ് മദ്രാസ് ഹൈ ക്കോടതിയെ സമീപിച്ചത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ആക്ഷേപമു ണ്ടായിരുന്നു. ഇവ ശ രിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കോടതി വിധിച്ചത്
ചെന്നൈ : തമിഴ്നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം ഒ പി രവീന്ദ്രനാഥിന അയോഗ്യ നാക്കി മദ്രാസ് ഹൈക്കോടതി. സ്വത്തുവിവരം മറച്ചു വച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ മകനാണ് ഒ പി രവീന്ദ്രനാഥ്. ഇതോടെ സംസ്ഥാന ത്ത് എഐഎഡിഎംകെയ്ക്ക് എംപി ഇല്ലാതായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രവീന്ദ്രനാഥ് മാത്രമാണ് എഐഎഡിഎംകെയില്‍നിന്ന് ജയിച്ചത്.
നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്തുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോ പിച്ച് തേനിയിലെ വോട്ടര്‍ മിലാനിയാണ് മദ്രാസ് ഹൈക്കോടതിയെ സ മീപിച്ചത്. വോട്ടര്‍മാര്‍ക്ക് പണം ന ല്‍കിയെന്നും ആക്ഷേപമുണ്ടായിരുന്നു. ഇവ ശരിയെന്നു കണ്ടെത്തിയാണ്, തെരഞ്ഞെടുപ്പ് അസാ ധുവാണെന്ന് കോടതി വിധിച്ചത്.
2022 ജൂലൈയില്‍ എഐഎഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, ഇളയ സഹോദരന്‍ ജയ പ്രദീപിനൊപ്പം ഒ പി രവീന്ദ്രനാഥിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നു.