കോട്ടപ്പടി പേഴാട് ഭാഗത്ത് കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടപ്പടി -വേങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പേഴട് ഭാഗത്ത് ഇന്ന ലെ രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള ഫെന്‍സിം ഗില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കോതമംഗലം : കോട്ടപ്പടി പേഴാട് ഭാഗത്ത് കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടപ്പടി -വേങ്ങൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പേഴട് ഭാഗത്ത് ഇന്നലെ രാവിലെ യാ ണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേര്‍ന്നുള്ള ഫെന്‍സിംഗില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യവ്യക്തി കൃഷി സംരക്ഷിക്കാനായി ഇട്ടിരുന്ന ഫെന്‍സിംഗിന് മുകളി ലേക്ക് വൈദ്യുതിലൈന്‍ പൊട്ടി വീഴുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോടനാട് -മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉന്നത വന പാലകര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. കോട്ട പ്പാറ വനമേഖലയിലെ ജനവാസം കുറ ഞ്ഞ പ്രദേശമാണ് പേഴാട്.