നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ നിയ ന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എയില്‍ സ്ഥിതി ചെ യ്തിരുന്ന അപെക്സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30ന് നിലംപതിച്ചത്
ലഖ്നൗ: നോയിഡയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച സൂപ്പര്‍ ടെക് കമ്പനിയുടെ ഇരട്ട ടവര്‍ നിയന്ത്രി ത സ്ഫോടനത്തിലൂടെ തകര്‍ത്തു. നോയിഡയിലെ സെക്ടര്‍ 93എയില്‍ സ്ഥിതിചെയ്തിരുന്ന അപെക്സ്, സിയാന്‍ എന്ന ഇരട്ട ടവറാണ് ഉച്ചയ്ക്ക് 2.30-ന് നിലംപതിച്ചത്. 3700 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്.
കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവര്‍, ഇന്ത്യയില്‍ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. മരടിലെ ഫ്ലാറ്റ് പൊളിക്കലിന് നേതൃ ത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത്. 3,700 കി ലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗി ച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സുപ്രീം കോടതി ഇരട്ടടവര്‍ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്നും ടവറുകള്‍ തമ്മില്‍ ചുരുങ്ങിയ അ കലം പാലിക്കാതെ നിര്‍മിച്ചെ ന്നുമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. എമറാള്‍ഡ് കോര്‍ട്ട് റെസിഡന്റ് വെല്‍ഫയര്‍ അ സോസിയേഷന്‍ 2012ല്‍ അലഹബാദ് ഹൈ ക്കോടതിയില്‍ ആദ്യം ഹര്‍ജി നല്‍കി. ആ ഹര്‍ജിയില്‍ പൊളിക്കാന്‍ ഉത്തരവായി. സൂപ്പര്‍ ടെക് കമ്പനി സുപ്രീകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോട തി വിധി ശരിവച്ചു. ഫ്ലാറ്റ് വാങ്ങിയവര്‍ക്ക് വാങ്ങിയ തുകയും 12 ശതമാനം പലിശയും കമ്പനി നല്‍ക ണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.












