മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടി യുടെ കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാ ണ് പ്രഖ്യാപനം
തിരുവവന്തപുരം: എആ നഗര്‍ സഹകരണബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെ.ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയ ന്‍ വിളിച്ചുവരുത്തി. ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാനി രിക്കെയാണ് മുഖ്യമന്ത്രി ജലീലിനെ വിളിച്ചു വരുത്തിയത്. മുഖ്യമന്ത്രിയെ കണ്ട ശേഷം ജലീല്‍ കൊ ച്ചിയിലെ ഇഡി ഓഫീസിലേക്ക് തിരിച്ചു. പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീനിന് നിര്‍ദേശം നല്‍കി.
ഇഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിനെ സിപിഎം തള്ളിയതിനെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നതിനിടെയാണ് ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ച്. എആര്‍ നഗര്‍ കേസില്‍ ഇഡി അന്വേഷ ണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു ജലീലിന്റെ വിശദീകരണം. ചന്ദ്രിക കേസിലും താനല്ല പരാതി ക്കാരന്‍. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് മൊഴി നല്‍കാന്‍ പോകുന്നതെന്നും പിണറായിയെ അറി യിച്ചായിരുന്നു കൊച്ചി ഇഡി ഓഫീസിലേക്കുള്ള ജലീലിന്റെ യാത്ര.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സമ്മതിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടിയുടെ ക ള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നാ ണ് പ്രഖ്യാപനം. പോരാട്ടത്തിന് ഇടതിന്റെ പിന്തുണ ഉണ്ടാകുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ തെളിവ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാക്കുമെന്നാണ് ജലീല്‍ കുറിപ്പിലൂടെ ന ല്‍കുന്ന വിവരം. എആര്‍ നഗര്‍ പൂരത്തി ന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുട ങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാരുന്നു ജലീലിന്റെ കു റിപ്പ്.
കുഞ്ഞാലിക്കുട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശൈലി ശരിയല്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞത്. ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കൂടുതല്‍ തെളി വുകള്‍ നല്‍കാനാണ് ജലീല്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുന്നത്.
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ ക ള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവ സ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ ക്കുമെതിരെ ശക്തമായ നടപടിയെടു ക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ”ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനെ” എന്ന വരികള്‍ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. അഞ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈ കാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും!