വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക് കൊച്ചിയില്‍ ചികിത്സക്കെത്തിക്കാന്‍ എയര്‍ആംബുലന്‍സ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണ കൂടം. അമിനി ദ്വീപിലെ താമസക്കാരിയായ ബിപാത്തുവാണ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
കൊച്ചി: വീണ് ഗുരുതരമായി പരിക്കേറ്റ വിദ്ധയ്ക്ക് കൊച്ചിയില്‍ ചികിത്സക്കെത്തിക്കാന്‍ എയര്‍ ആം ബുലന്‍സ് അനുവദിക്കാതെ ലക്ഷദ്വീപ് ഭരണ കൂടം. അമിനി ദ്വീപിലെ താമസക്കാരിയായ ബിപാ ത്തുവാണ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. വൈകുന്നേരം നാലുമണി യോടെ വീട്ടില്‍ വെച്ച് വീണ് പരിക്കേറ്റ വ്യദ്ധയെ ബന്ധുക്കള്‍ അമിനിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഴ്ചയില്‍ ഇടുപ്പെല്ലിന് പരിക്കേറ്റ ബീപാത്തുവിന് മികച്ച ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ലക്ഷദ്വീപ് ഭരണകൂടം എയര്‍ആംബുലന്‍സ് അനു വദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. നാല് മണി മുതല്‍ എയര്‍ ആംബുലന്‍സിനായി ബന്ധു ക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലക്ഷദ്വീപ് അധികൃതര്‍ ഇതുവരെ കനിഞ്ഞില്ല.
ലക്ഷദ്വീപില്‍ പുതിയ പരിഷ്‌കാരത്തെ തുടര്‍ന്നാണ് ആംബുലന്‍സ് സഹായം വൈകുന്നതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പരിക്കേറ്റ വ്യദ്ധക്ക് അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതുവ രെയും സംവിധാനമായിട്ടില്ല.
എയര്‍ആംബുലന്‍സ് അനുവദിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഏര്‍പ്പെടുത്തിയ നാലംഗ സമിതിയുടെ പരിശോധന പൂര്‍ത്തിയാകാത്തതാണ് കാരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയാല്‍ അരമണിക്കൂറിനുള്ളില്‍ നടപടികള്‍ പൂര്ത്തിയാക്കി രോഗികളെ കൊച്ചിയിലെയോ കോഴിക്കോട്ടെയോ ആശുപത്രികളില്‍ എത്തിക്കുമായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ എത്തിക്കേണ്ട രോഗികളുടെ കാര്യത്തില്‍ തീരു മാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞ 24നാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉത്തരവിട്ടിരുന്നു. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗം മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളു.