കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താ വനക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറി യിക്കാനാണ് എം പിമാരുടെ നീക്കം
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവ നക്കെതിരെ കോണ്‍ഗ്രസ് എംപിമാരും. ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കാനാണ് എം പിമാരു ടെ നീക്കം. പാര്‍ലിമെന്റ് സമ്മേളനത്തിനെത്തുമ്പോള്‍ പരാതി ഹൈക്കമാന്‍ഡിനെ അറിയിക്കും. കെ പിസിസി അധ്യക്ഷനായി സുധാകരന് വീ ണ്ടും അവസരം നല്‍കരുതെന്ന് എംപിമാര്‍ ആവശ്യപ്പെ ടും.
സുധാകരന്റെ വിവാദ പ്രസ്താവനകള്‍ യുഡിഎഫ് ഘടക കക്ഷികളുടെയും കോണ്‍ഗ്രസിലെ ചില നേതാക്കളുടെ തന്നെയും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് പരസ്യമായാണ് രംഗത്തെത്തിയത്. ഇന്ന് നടക്കുന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയുമാണ്.











