ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തന്‍പുരക്കല്‍ ജെയ്സണ്‍ ജോസ ഫ്(49),കാഞ്ഞിരമറ്റം ക രോട്ട് ചെമ്പമംഗലത്ത് നാരായണപിള്ള മകന്‍ ഗിരീഷ് കുമാര്‍(40) എന്നിവരെയാണ് മൂഴിയാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ എസ് ഗോ പകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പത്തനംതിട്ട : ആങ്ങമൂഴി കോട്ടമണ്‍ പാറയില്‍ കടുവാത്തറയില്‍ ചന്ദ്രകുമാറിന്റെ വീടിന്റെ സിറ്റൗ ട്ടില്‍ അതിക്രമിച്ചുകയറി കൈത്തോക്കെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ മൂഴിയാര്‍ പൊ ലീസ് പിടികൂടി. ഞായര്‍ വൈകിട്ട് ഏഴിനാണ് നാടിനെ അമ്പരിപ്പിച്ച സംഭവം. ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തന്‍പുരക്കല്‍ ജെയ്സണ്‍ ജോസഫ്(49),കാഞ്ഞിരമറ്റം കരോട്ട് ചെമ്പമം ഗലത്ത് നാരായണപിള്ള മകന്‍ ഗിരീഷ് കുമാര്‍(40) എന്നിവരെയാണ് മൂഴിയാര്‍ പൊലീസ് ഇന്‍സ്പെ ക്ടര്‍ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
മതിയായ രേഖകള്‍ കൈവശമില്ലാത്ത റിവോള്‍വര്‍ ഒന്നാം പ്രതി ജെയ്സണ്‍ ജോസഫ് ആണ് സൂ ക്ഷിച്ചിരുന്നത്. ഗിരീഷ് കുമാറിനൊപ്പമെത്തി സാമ്പത്തിക ഇടപാടുകളു മായി ബന്ധപ്പെട്ട് ചന്ദ്രകു മാറുമായി സംസാരിക്കവേയാണ് പ്രശ്‌നമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരു ന്നു. തുടര്‍ന്ന്, ചന്ദ്രകുമാറിന്റെ മകന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഡോക്ടറെ ഫോണില്‍ വിളിച്ചു വരുത്തി. സംസാരം തുടര്‍ന്ന് വാക്കേറ്റമായി. പിന്നീട് ഉന്തും തള്ളും അസഭ്യവര്‍ഷവും നടത്തിയ പ്ര തികള്‍,ഡോക്ടറെ മര്‍ദ്ദിക്കുകയും ഒന്നാം പ്രതി തോക്കെടുക്കുകയുമായിരുന്നു. വിവരമറിഞ്ഞു ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്, ഇരുവരെയും പിടികൂടി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് രാ ത്രി തന്നെ വൈദ്യപരിശോധന നടത്തിച്ച ശേഷം സ്റ്റേഷനിലെത്തിച്ചു.
ജെയ്‌സന്റെ കയ്യില്‍ നിന്നും റിവോള്‍വര്‍ കസ്റ്റഡിയില്‍ എടുത്തു, ചന്ദ്രകുമാറിന്റെ വീട്ടിലെത്തി മൊ ഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, പ്രതിക ളെ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം സംഭവസ്ഥലത്തുനിന്നും രാത്രി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എച്ച് വോഹ്റവച് സ്പോര്‍ട് വേഫന്‍ മെലിരിച് സ്ഥാഡ്റ്റ് എന്ന കമ്പനി നിര്‍മിച്ചതാണ് റിവോള്‍വര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് ഐ കിരണ്‍, എസ് സി പി ഓമാരായ മോഹനന്‍ പിള്ള, ബിനുലാല്‍, സി പി ഓ വിജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.