കുട്ടികളെ ഇലക്ടിക് ഉപകരണങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്
ഷാര്‍ജ : വീട്ടിലെ ബാത്ത്ടബ്ബില്‍ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ചു. കുളിക്കാനായി ബാത്ത് ടബ്ബില്‍ വെള്ളം നിറച്ചിട്ട ശേഷം ബാത്ത് റൂം തുറന്നിട്ടതിനെ തുടര്‍ന്ന് കുഞ്ഞ് ഇതില്‍ വീഴുകയായിരുന്നു.
കുഞ്ഞിന്റെ മാതാവ് ഈ സമയം അടുക്കളയില്‍ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു. കുട്ടിയെ അന്വേഷിച്ച് ചെന്നപ്പോളാണ് ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ബോധരഹിതയായി കണ്ടത്.
ഉടനെ തന്നെ ഷാര്‍ജ അല്‍ ഖാസ്മി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രക്ഷിതാക്കളുടെ അശ്രദ്ധമൂലമാണ് കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതെന്നും വെള്ളത്തില്‍ നിന്നും ഇല്കട്രിക് ഉപകരണങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു.
ഷാര്‍ജ പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരുന്നു. ഈജിപ്ത് സ്വദേശികളുടെ കുട്ടിയാണ് അപകടത്തില്‍ മരിച്ചത്.