പുനലൂര്‍ വിളക്കുവട്ടം 12ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്
കൊല്ലം: പുനലൂരില്‍ അക്രമിസംഘം ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തി. വിളക്കുവട്ടം,12 ഏക്കര്‍ സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 9 ഓളം വരുന്ന അക്രമി സംഘം വീടുകയറിആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 59 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം, കൊല്ലപ്പെട്ട സുരേഷ് ബാബുവിന്റെ മകനും മോഹനന്‍ അടക്കമുള്ള സംഘവുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ 9 അംഗം സംഘം വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു.
ഭാര്യ ലതയ്ക്കും മകന്‍ സുര്‍ജിത്തിനും അക്രമത്തില്‍ പരിക്കേറ്റു.പുനലൂര്‍ താലൂക്ക് ആശുപത്രി യി ലേക്ക് കൊണ്ടുപോകും വഴിയാണ് സുരേഷ്ബാ ബു മരിച്ചത്. ആക്രമിസംഘത്തിലെ രണ്ട് പേരെ പുനലൂര്‍ പൊലീസ് പിടികൂടി. മറ്റ് ഏഴ് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.