വെങ്ങാട് ഇല്ലിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ ച്ചാ സംഘത്തിലെ മൂന്നുപേര്‍ കൊളത്തൂര്‍ പിടിയില്‍. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ള വടക്കേക്കര മൂസ യുടെ വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്
മലപ്പുറം : വെങ്ങാട് ഇല്ലിക്കാട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തര്‍ സംസ്ഥാന കവര്‍ ച്ചാ സംഘത്തിലെ മൂന്നുപേര്‍ കൊളത്തൂര്‍ പിടിയില്‍. ആളില്ലാത്ത സമ യത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവും കവര്‍ച്ച ചെയ്ത കേസിലാണ് സംഘം പിടിയിലായത്.
അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്ര ബി ജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. രാജേഷിനെ കൂ ടാതെ കടയ്ക്കല്‍ സ്വദേശി പ്രവീണ്‍, ആലുവ സ്വദേശി സലിം എന്നിവരും പിടിയിലായി.
കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികി ലുള്ള വടക്കേക്കര മൂസയുടെ വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്.
ആധുനിക കവര്‍ച്ചാ ഉപകരണങ്ങളുടെ വന്‍ ശേഖരമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. പഴു തടച്ച അന്വേഷണത്തിലൂടെയാണ് നൂറോളം മോഷണ കേസുകളിലെ പ്രതികൂടിയായ കൊപ്ര ബി ജുവിനേയും സംഘത്തെയും പൊലീസ് പിടികൂടിയത്. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുന്ന കൊപ്ര ബിജുവും കടയ് ക്കല്‍ പ്രവീണും മോഷണത്തിനുവേണ്ടിയാണ് ഒത്തുകൂ ടുന്നത്. ആലുവ പെരിങ്ങാലയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് ബിജുവിനെ പിടികൂടിയത്. ഷൊ ര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു കടയ്ക്കല്‍ പ്രവീണ്‍.
ഓരോ മോഷണത്തിനു ശേഷവും സംഘം മോഷണമുതല്‍ പങ്കുവച്ച് ഒളിവില്‍ പോവും. ആഢംബര ഫ്ലാറ്റുകളിലാണ് ഇവര്‍ താമസിക്കുന്നത്. ഓരോ മോഷണം നടത്തിയതിനുശേഷവും വാഹനങ്ങളില്‍ മാറ്റം വരുത്തും. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിനായി ജാമ്യക്കാരേയും മറ്റും നേരത്തേ വന്‍തുക കൊടു ത്ത് ഇവര്‍ തയ്യാറാക്കി വയ്ക്കാറുള്ളതായും പൊലീസ് പറയുന്നു.