കിരണ്‍ കുമാറിനെതിരെ മെഡിക്കല്‍, ഇലക്ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി
കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെ ന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി. കിരണ്‍ കുമാറിനെതിരെ മെഡിക്കല്‍, ഇലക്ട്രോ ണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറ ഞ്ഞു.
വിസ്മയയുടെ വീട്ടിലെത്തി ഐജി ഹര്‍ഷിത അത്തല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി വിശദ മായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഒരു പെണ്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവമാണ്. അതിന് അതി ന്റെ എല്ലാ ഗൗരവവും ഉണ്ട്. ശക്തമായ തെളിവുകളുള്ള കേസാണ്. പെണ്‍കുട്ടിക്ക് ജീ വന്‍ നഷ്ടപ്പെ ട്ട കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ നടപടി ഉണ്ടാകുമെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.
പ്രതിക്ക് കനത്ത ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയി ട്ടുണ്ട്. ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖ പ്പെടുത്തിയ ശേഷം വിശദാംശങ്ങള്‍ നല്‍കുമെ ന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്ത ണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ജനു വരിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് കി രണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യ ത്തില്‍ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു. അന്ന് വിവാഹം കഴി ഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കി.











