വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കോറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കോറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് തെളിവെ ടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു. ഇന്നലെ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലായി കോറോണ സ്ഥിരീകരിച്ചത്. ഇതോടെ കിരണ്‍ കുമാറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകും.
ഇന്ന് വിസ്മയയുടെ നിലമേല്‍ കൈതോടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചത്. അതേസമയം കിരണ്‍കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.