ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മ ഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം. ഹൈ ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്ക ല്‍ പൂര്‍ത്തിയായെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇ തോടെയാണ് ജാമ്യം നല്കുന്നതില് തടസമില്ലെന്ന് വ്യക്തമാക്കി യത്
ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം. സുപ്രീം കോടതിയാണ് കിരണ്‍ കുമാറിന് ജാമ്യം അനുവദി ച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.
ഹൈക്കോടതി ജാമ്യം നിേധിച്ചതിനെ തുടര്‍ന്നാണ് കിരണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രധാന സാ ക്ഷികളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെയാണ് ജാമ്യം നല്കുന്നതില് തടസമില്ലെന്ന് വ്യക്തമാക്കിയത്. പ്രതിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര് ക്കാര് എതിര്‍ത്തിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇ ത് തള്ളിയാണ് ജാമ്യം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃ ഗൃഹത്തില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ഇപ്പോഴും ജയിലിലാ ണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 102 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡു കളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കേസിനെ തുടര്‍ ന്ന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇ ന്സ്പെക്ടറായിരുന്ന കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരി ച്ചുവിട്ടിരുന്നു. വിചാരണക്കിടെ കിരണിന്റെ പിതാവ് സദാശിവന്‍പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാ പിച്ചിരുന്നു.