വിവാഹിതയായ സ്ത്രീയെന്ന നിലയിലാണ് നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ പറയുന്നു വിഹാഹം കഴിച്ചിട്ടില്ലെന്ന്. എന്നാല്‍, അവര്‍ സിന്ദൂരം തൊടുകയും പൂജകള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയിക്കുകയും ചെയ്തുവെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു
കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നസ്രത്ത് ജഹാനെതിരെ ബംഗാള്‍ ബിജെപി നേതാവ് ദിലീപ് ഘോഷ്. നിഖില്‍ ജെയിനുമായുള്ള വിവാഹത്തെകുറിച്ച് നസ്രറത്ത് ജ ഹാന്‍ പറയുന്നത് നുണയാണ്. അവര്‍ കള്ളം പറയുന്ന വ്യക്തിയാണെന്നും വിവാഹം കഴിക്കാത്ത അവര്‍ എന്തിനാണ് സിന്ദൂരം തൊടുന്നതെന്നും ദിലീപ് ഘോഷ് ആരാഞ്ഞു.
വിവാഹിതയായ സ്ത്രീയെന്ന നിലയിലാണ് നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെ യ്തിട്ടുള്ളത്. ഇപ്പോള്‍ പറയുന്നു വിഹാഹം കഴിച്ചിട്ടില്ലെന്ന്. എന്നാല്‍, അവര്‍ സിന്ദൂരം തൊടുകയും പൂജകള്‍ നടത്തി തെരഞ്ഞടുപ്പില്‍ വിജയിക്കുകയും ചെയ്തുവെന്നും ദിലീപ് ഘോഷ് വിമര്‍ശിച്ചു.
അതേസമയം, നിഖില്‍ ജെയിനുമായുള്ള വിവാഹത്തെ കുറിച്ച് ടിഎംസി എംപിയായ നസ്രത്ത് ജഹാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് നുണയായിരുന്നോ എന്ന് ചോദിച്ച് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്തെത്തി.പാര്‍ലമെന്റ് രേഖകളില്‍ അവര്‍ നിഖില്‍ ജെയിനെ വിവാഹം കഴിച്ച തായാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ പറയുന്നു അവരുടെ വിവാഹത്തിന് ഇന്ത്യ യില്‍ നിയമ സാധുതയില്ലെന്ന്. അങ്ങനെയെങ്കില്‍ നസ്രത്ത് ജഹാന്‍ തന്റെ വിവാഹത്തെ കുറിച്ച പറഞ്ഞത് നുണയായിരുന്നോ എന്നും അമിത് മാളവ്യ ചോദിച്ചു.അവര്‍ ആരെ വിവാഹം കഴിക്കുന്നു വെന്നോ ആര്‍ക്കൊപ്പം ജീവിക്കുന്നുവെന്നോ എന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, അവര്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട നേതാവാണ്. നിഖില്‍ ജെയിനെ വിവാഹം കഴിച്ചതായി പാര്‍ലമെ ന്റ് രേഖകളില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ പാര്‍ലമെന്റ് രേഖകളില്‍ പറഞ്ഞ ത് നുണയായിരുന്നോ – അമിത് മാളവ്യ ട്വീറ്ററിലൂടെ ആരാഞ്ഞു.
കഴിഞ്ഞ ദിവസം വിവാഹ ബന്ധം വേര്‍പെടുത്തലുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ നസ്രത്ത് ജഹാന്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. നിഖിലുമായുള്ള തന്റെ വിവാഹം തുര്‍ക്കി നിയമപ്രകാരമാണെന്നും ഇന്ത്യയില്‍ അതിന് സാധുത യില്ലെ ന്നും നസ്രത്ത് ജഹാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസ്രത്ത് ജഹാനെതി രെ അമിത് മാല്‍വ്യ ചോദ്യ ശരങ്ങളുമായി രംഗതെത്തിയിരിക്കുന്നത്.