നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാ തിയില്‍ യുവാവ് അറസ്റ്റില്‍. മെക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്ര ണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെ ന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മെ ക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്രണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു.
നാല് വര്‍ഷമായി യുവതിയും പ്രണവും തമ്മില്‍ പ്രണയത്തിലായിരു ന്നു. 2018 മുതല്‍ പ്രണവും യു വതിയും പരിചയക്കാരായിരുന്നു. തിരു വനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പ്രണവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലതവണ ലൈംഗികമാ യി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് പരാതി നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാലിനാണ് പരാതി നല്‍കിയത്.
നിയമവിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. പ്രണവിന്റെ വീട്ടിലും പിതാവിന്റെ വാഹന സര്‍വീസ് സ്റ്റേഷനിലും ഹോട്ടല്‍ മുറികളിലുമായിട്ടായിരുന്നു പീഡനം. പൊലീസ് അന്വേഷണത്തി ലും ഇത് തെളിഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണവിന്റെ വീട്ടിലെത്തി കല്യാണക്കാര്യം പറ ഞ്ഞെങ്കിലും ഇയാള്‍ പിന്നീട് ഒഴിഞ്ഞുമാറി. മറ്റൊരു പെണ്‍കുട്ടിയുമായി പ്രണവ് അടുപ്പത്തിലാവു കയും കല്യാണം ഉറപ്പിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചെന്നും ബൈക്കില്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രണവും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങ ളും വാട്‌സ്ആപ് ചാറ്റുകളും സഹിതമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.