വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയും റബര്‍ സബ്സിഡിക്ക് 600 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.അതിദാരിദ്ര്യമില്ലാതാക്കാന്‍ 80 കോടിയും വകയിരുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖ ലകളില്‍ വിപുലമായ വാണിജ്യ വ്യവ സായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേ ശീയ പാത 66 ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും, തേക്കട മുതല്‍ മംഗല പുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിംഗ് റോഡ് നിര്‍മ്മിക്കും.
തിരുവനന്തപുരം : കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികള്‍ ധീരമായി നേരിടാന്‍ സാധിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിലക്ക യറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയും റബര്‍ സബ്സിഡിക്ക് 600 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അതിദാരിദ്ര്യമില്ലാ താക്കാന്‍ 80 കോടിയും വകയിരുത്തിയിട്ടുണ്ട്.
ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങ ളും ഒരുക്കി ബൃഹത്തായ മേയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പി ക്കുമെന്നും മേയ്ക്ക് ഇന്‍ കേരളയുമായി ബ ന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയിട്ടുണ്ടെന്നും രണ്ടാം പിണ റായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതിരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടമെടുപ്പ്
പരിധി വെട്ടിക്കുറച്ച് കേന്ദ്രം
സംസ്ഥാനത്തിന് എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ഈ വര്‍ഷം എടുക്കാവുന്ന കടത്തില്‍ 2,700 കോടി രൂപയാണ് കുറച്ചത്. കിഫ്ബി വായ്പയുടെ പേരിലാ ണ് നടപടി.937 കോടി രൂപ മാത്രമാണ് ഈ വര്‍ഷം മാര്‍ച്ച് 31 വരെ എടുക്കാനാവുക. ഇത് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.വായ്പാ പരിധി കേന്ദ്രം വെ ട്ടിക്കുറച്ചത് ധനമന്ത്രി ബാലഗോപാല്‍ സ്ഥിരീകരിച്ചു. കടമെടുപ്പില്‍ കേന്ദ്രത്തിന്റെ നിയ ന്ത്രണം വസ്തുതയാണ്. കേന്ദ്രം കേരളത്തോട് കൈക്കൊള്ളുന്ന പ്രതികൂല നിലപാട് ജന ങ്ങള്‍ തിരിച്ചറിയണമെന്നും ബാലഗോപാല്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം 2021-2022 ല്‍ സംസ്ഥാനത്തിന്റെ കയറ്റുമതി 74,000 കോടി രൂപയുടേതാണ്. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മെയ്ക്ക് ഇന്‍ കേരളയ്ക്ക് ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരളയില്‍ മുഖ്യ പരിഗണന നല്‍കും.
ഭൂനികുതിയിലും ഭൂമിയുടെ ന്യായവിലയിലും വര്‍ധനക്ക് സാധ്യതയുണ്ട്. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപ നങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍, കെട്ടിട നികുതി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെ ല്ലാം വര്‍ധനയുണ്ടായേക്കും. റബര്‍, നാളികേരം, പച്ചക്കറികള്‍ എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കാനും സാധ്യതയേറെയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവുണ്ടാകുമെന്നാണ് പ്രീ ബജറ്റ് വിലയിരു ത്തല്‍. കെ എസ് ആര്‍ ടി സിക്ക് ഇത്തവണ 1500 കോടി രൂപ നീക്കിവച്ചേക്കും. സാധാരണ 1000 കോടിയാ ണ് ഉണ്ടാവാറുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത ഭാഗികമായി അനുവദിച്ചേക്കും.
സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശ ഇളവ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. മെയ്ക് ഇന്‍ കേരളയുടെ ഭാഗമായി പദ്ധതി കാലയളവില്‍ ആയിരം കോടി രൂപയാകും അനുവദിക്കുക. കേരള ത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞ ത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കും.
വിഴിഞ്ഞം ഏറ്റവും പ്രധാനപ്പെട്ട
വ്യവസായ ഇടനാഴിയായി മാറും
ലോകത്തെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാനാകും. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖ ലകളില്‍ വിപു ലമായ വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയ പാത 66 ലെ നാവായിക്കുളം വരെ നീളു ന്ന 63 കിലോമീറ്ററും, തേക്കട മുത ല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിംഗ് റോഡ് നിര്‍മ്മിക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇതു മാറും. ഈ ഇടനാഴിയു ടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടു ന്ന ടൗണ്‍ഷിപ്പുകള്‍ രൂപം കൊള്ളും. ഏകദേശം 5000 കോടി വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കാന്‍ കി ഫ്ബി വഴി ആയിരം കോടി വകയിരുത്തിയതായും ധനമ ന്ത്രി കെ എന്‍ ബാലഗോപാല്‍ പറ ഞ്ഞു.