ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മ ന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു എത്തിച്ചപ്പോഴാണ് ഇരുവരും വി തുമ്പിപ്പോയത്
തിരുവനന്തപുരം : അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചലനമറ്റ ശരീരം കണ്ട് വികാരാധീനരാ യി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എകെ ആന്റണിയും വി എം സുധീരനും. പുതുപ്പള്ളിയിലെ വീട്ടി ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു എത്തിച്ചപ്പോഴാണ് ഇരുവരും വിതുമ്പിയത്.
അല്‍പ്പസമയം മുമ്പാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ എത്തി ച്ചത്. അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇവിടെ എത്തി ച്ചേര്‍ന്നത്. പുതുപ്പള്ളിയിലേക്ക് ഒഴു കിയെത്തുന്ന ജനസാഗരത്തെ നിയന്ത്രാക്കാന്‍ പാടുപെടുകയാണ് പോലീസും നേതാക്കളും. ഉമ്മന്‍ ചാ ണ്ടിയുടെ ഭൗതിക ശരീരവും ആംബുലന്‍സില്‍ വിലാപയാത്രയായാണ് പുതുപ്പള്ളിയിലെത്തിച്ചത്.
പുതുപ്പള്ളി ഹൗസിലെ പൊതദര്‍ശനത്തിന് ശേഷം മൃതദേഹം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു എത്തിച്ചു. പിന്നീട് പാളയം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനി ലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും.