പതിമൂന്നു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിന് പി ന്നാലെയാണ് സ്വ കാര്യ കമ്പനികള്‍ കുപ്പിവെള്ള വില വര്‍ധിപ്പിച്ചത്. വെള്ളത്തിനു വില യിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി
കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ വര്‍ധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ ധിപ്പിച്ചത്. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോട തി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂ ണ്ടിക്കാട്ടിയാണ് നടപടി. കുപ്പിവെള്ളം കേരള അവശ്യസാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും കോടതി തടഞ്ഞു.
അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ച യിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. വെള്ളത്തിനു വില നിശ്ചയിക്കാ നുള്ള അധികാരം കേന്ദ്ര സര്‍ ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നി ലപാടു തേടിയിരുന്നു.
കുപ്പിവെള്ളത്തിന്റെ വില എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നു കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാ ന ത്ത് കുപ്പിവെള്ളത്തിനു പല വില ഈടാക്കുകയാണെന്നു കാണിച്ച് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ നി വേദനം നല്‍കിയതിനെ തുടര്‍ ന്ന് 2019 ജൂണ്‍ 14നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ കേരള അവശ്യ സാധ ന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കിയത്.പിന്നീട് 13 രൂപ വിലയായി നിശ്ചയിച്ചു. ഇതു രണ്ടും ചോദ്യംചെയ്തായിരുന്നു ഹരജി. ഭക്ഷ്യസാമഗ്രികള്‍ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയില്‍ വ രുന്നതിനാല്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് കോ ടതിയുടെ നിരീക്ഷണം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ആലോചിച്ച് വില നിയന്ത്രണത്തിനുള്ള ശിപാര്‍ശ മുന്നോട്ടു വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ള ത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടി ല്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.