എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊ ഴിച്ച സംഭവത്തില്‍ വെല്‍സ് ഫോര്‍ഗോ ജീവനക്കാരനായിരുന്ന ശങ്കര്‍മിശ്രയെ കമ്പ നിയില്‍ നിന്നും പുറത്താക്കിയതായി കമ്പനി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സം ഭവത്തില്‍ വെല്‍സ് ഫോര്‍ഗോ ജീവനക്കാരനായിരുന്ന ശങ്കര്‍മിശ്ര യെ കമ്പനിയില്‍ നിന്നും പുറത്താക്കി യതായി കമ്പനി. അന്വേഷണവുമായി സഹകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. നിലവില്‍ വെല്‍സ് ഫോര്‍ഗോ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്നു ശങ്കര്‍മിശ്ര.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ന്യൂയോര്ക്ക്ഡല്ഹി വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. തൊ ട്ടടുത്ത ദിവസം എയര്‍ ഇന്ത്യ ചെയര്മാന് എന്‍ ചന്ദ്രശേഖരന് ന ല്കിയ പരാതിയില്‍ പ്രതി മാപ്പപേക്ഷി ച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യാത്രക്കാരി വിശദീകരിച്ചിരുന്നു. എന്നാല്‍ പിന്നേയും ഒരാഴ്ചയോളം കഴി ഞ്ഞ് ജനുവരി നാലിനാ ണ് എയര്‍ ഇന്ത്യ പൊലീസില്‍ പരാതി നല്‍കിയത്.
ഇരുവരും തമ്മില്‍ പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് കരുതിയാണ് പരാതി നല്കാന് വൈകിയതെന്നാണ് എയര്‍ ഇന്ത്യ പറയുന്നത്. പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തും എഫ്ഐആറിനൊപ്പം ചേര്‍ത്തി ട്ടുണ്ട്.










