ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക് വിധേയരാക്കുക
ന്യൂഡല്‍ഹി : ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മു ഴുവന്‍ വിമാനത്താവളങ്ങളിലും നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കും. ഓരോ വിമാനത്തി ലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക് വിധേയരാക്കുക.
വിമാന കമ്പനികളാണ് വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ പരിശോധനക്ക് വിധേയരാക്കേണ്ടത് ആ രൊക്കെയെന്ന് തീരുമാനിക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള കത്ത് വ്യോ മയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി അയച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തി ലേക്ക് മാറ്റും. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
കോവിഡ് ഉപവകഭേദമായ ഒമിക്രോണ്‍ ബി എഫ്7 വ്യാപനം അതിരൂക്ഷമായ ചൈന ഉള്‍പ്പടെയുള്ള രാ ജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിട്ടി ല്ല. ഒമിക്രോണ്‍ ബി എഫ്7 കേസു കള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലും ഒഡീഷയിലുമാണ് രോഗം സ്ഥിരീകരിച്ചത്.