സര്‍വീസില്‍ തുടരുന്ന ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എ ഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു വര്‍ ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും വ്യക്തമാക്കിത്തി യ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ ന്യായീകരി ച്ച് രംഗത്ത് എത്തിയത്.
‘പുസ്തകം എഴുതാന്‍ ഇടയായതിനെ കുറിച്ച് ശിവശങ്കര്‍ തന്നെ വ്യക്താക്കിയിട്ടുണ്ട്. പുസ്തകത്തില്‍ ചില കാ ര്യങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങ ളുടെ നിലയെ കുറിച്ചാണ്. മറ്റൊന്ന് അന്വേഷണ ഏജന്‍സികളുടെ നിലപാടിനെ കുറിച്ചാണ്. സ്വാഭാവിക മായും ആ വിമര്‍ശനത്തിന് ഇരയായവര്‍ക്ക് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയര്‍ന്നുവരും. അതേരീ തിയില്‍ വന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറ യാനുള്ളത്.’- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
സര്‍വീസില്‍ തുടരുന്ന ശിവശങ്കറിന് പുസ്തകമെഴുതാന്‍ അനുമതിയുണ്ടോ എന്ന മാധ്യമ പ്രവര്‍ ത്തകരുടെ ചോദ്യങ്ങള്‍ക്ക് അതെല്ലാം സാങ്കേതികം മാത്രമാണെന്നും വിഷയം സര്‍ക്കാര്‍ പരി ശോധിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. ‘നിങ്ങള്‍ക്കുണ്ടാകുന്ന വിഷമം എനി ക്ക് മനസ്സിലാകും. നിങ്ങളെ കുറിച്ചല്ലേ അതില്‍ അധികവും പറഞ്ഞിട്ടുള്ളത്. നിങ്ങള്‍ ചെയ്ത കാ ര്യങ്ങള്‍ അനുഭവിച്ച ഒരാള്‍ തുറന്നു പറയുമ്പോള്‍ നിങ്ങള്‍ക്കതിന്റെ രോഷമുണ്ടാകും. ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്കിനിയും ചിന്തിക്കാന്‍ കഴിയണം.’-മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമ ന്ത്രി പറഞ്ഞു.
സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ളത് അവര്‍ തമ്മിലുള്ള കാര്യമാണ്. അതുമായി ബന്ധപ്പെട്ട് സര്‍ ക്കാര്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവശങ്കറിന്റെ പുസ്തക ത്തിലെ ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികമാത്രമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികളും മാധ്യമലോകവും ചേര്‍ന്ന് ചില പരിപാടികള്‍ നടത്തി. മാധ്യമങ്ങ ള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ശിവശങ്കര്‍ ഉന്നയി ച്ചത്. സ്വന്തം അനുഭവമാണ് ശിവശങ്കര്‍ ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.