കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി വിപിന്‍ റാ വത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാന ത്തില്‍ മൃതദേഹം ഡല്‍ ഹിയില്‍ എത്തിക്കും
ന്യൂഡല്‍ഹി: കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി വിപിന്‍ റാ വത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും.നാളെ വൈകീട്ട് പ്രത്യേക സൈനിക വിമാനത്തില്‍ മൃതദേ ഹം ഡല്‍ഹിയില്‍ എത്തിക്കും.
ഔദ്യോഗിക വസതിയില്‍ വെള്ളിയാഴ്ച 11 മുതല്‍ രണ്ടു മണിവരെ പൊതുദര്‍ശനത്തിന് വെക്കും.അതിന് ശേഷം വിലാപയായത്രയായി ഡല്‍ഹിയിലെ കന്റോണ്‍മെന്റില്‍ ഹൗസില്‍ എത്തിക്കും. അവിടെ പ്രത്യേ കം സജ്ജമാക്കിയ സ്ഥലത്ത് മൃതദേഹം സംസ്‌കരിക്കും.ഡല്‍ഹി ബ്രാര്‍ സ്‌ക്വയറിലാണ് സംസ്‌കാരം നട ക്കുക. ബിപിന്‍ റാവ ത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്ര ഖ്യാപിച്ചു. ഉത്തരാഖണ്ഡ് അസംബ്ലി നാളെ അനുശോചനം രേഖപ്പെടുത്തി പിരിയും.
ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരാണ് മരിച്ചത്. കോ യമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റി ലേ ക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെ യായിരുന്നു സംഭവം.
ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നാ യിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകട ത്തില്‍ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്.












