എം. ജീവൻലാൽ
വൈറസിനെ ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ
കൊച്ചി: 99 ശതമാനം സൂക്ഷ്മജീവികളേയും ചെറുക്കുന്ന എക്‌സിയേല മെഡിക്കൽ മാസ്‌കുകൾ വിപണിയിലെത്തി. കൊരട്ടിയിലെ കിൻഫ്രാ പാർക്കിലുള്ള എക്‌സിയേല ഹെൽത്ത് കെയർ ഇൻഡസ്ട്രീസിലാണ് മാസ്‌ക് നിർമ്മിക്കുന്നത്.
പോയിന്റ് വൺ മൈക്രോൺ മുതൽ വലിപ്പമുള്ള വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാൻ സാധാരണ മാസ്‌കുകൾക്ക് എളുപ്പമല്ല. ഇത്തരം സൂക്ഷ്മ കീടാണുക്കളെ തടുക്കുന്നതിനുള്ള ഇന്നർ, ഔട്ടർ ലെയറുകളും വൈറസുകളെ സവിശേഷമായി പ്രതിരോധിക്കാന്നതിനാൻ കാര്യക്ഷമതയുള്ള മെൽറ്റ് ബ്ലോൺ ഫാബ്രിക്കിന്റെ മിഡിൽ ലെയറുമടങ്ങുന്ന ത്രീ പ്ലൈ സേഫ്റ്റി സാങ്കേതികവിദ്യയാണ് എക്‌സിയേല മാസ്‌കിൽ ഉപയോഗിക്കുന്നത്. കേരളത്തിലെ വ്യാപാരസ്ഥാപനങ്ങളിലും ഔഷധ ഷോപ്പുകളിലും ലഭ്യമാണ്. അന്വേഷണങ്ങൾക്ക് : 98957 33388
പ്രൈമറി പഠനത്തിന് ടോഫി റൈഡ് ആപ്പ്
പ്രൈമറി ക്‌ളാസുകളിൽ ഡിജിറ്ററ്റൽ പഠനം വ്യാപകമാക്കാൻ ടോഫി റൈഡ് എന്ന മൊബൈൽ ആപ്‌ളിക്കേഷൻ മലയാളി സംരംഭകൾ വികസിപ്പിച്ച് വിപണിയിലിറക്കി.
ആൻഡ്രോയ്ഡ്, ഐ.ഒ.എസ് പ്‌ളാറ്റ്‌ഫോമുകളിൽ ആപ്പ് ലഭ്യമാണ്. ഓരോ വിദ്യാർത്ഥിയുടെയും പഠനനിലവാരം അനുസരിച്ച് ആപ്പിലൂടെ പാഠഭാഗങ്ങൾ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന വിധത്തിൽ ലഭിക്കുമെന്ന് ടോഫി റൈഡ് ഇന്നവേഷൻഷൻസ് ലിമിറ്റഡ് ചെയർമാൻ പ്രശാന്ത് പിള്ള അറിയിച്ചു. ഒന്നു മുതൽ അഞ്ചു വരെ ക്‌ളാസുകൾക്കാണ് ആപ്പിൽ പഠനം ഒരുക്കുന്നത്. പഠിച്ച ഭാഗങ്ങൾ വീണ്ടും മനസിലുറപ്പിക്കാനും ഇംഗ്‌ളീഷ് ഭാഷയിൽ പ്രാവീണ്യം വർദ്ധിപ്പിക്കാനും 900 ലേണിംഗ് മൊഡ്യൂളുകളും എണ്ണായിരത്തോളം പ്രവർത്തനങ്ങളും ആപ്പിലുണ്ട്. മലയാളം, ഹിന്ദി ഭാഷകളിലും ആപ്പ് ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്. വാർഷികം, അർദ്ധവാർഷികം, ത്രൈമാസം എന്നിവങ്ങനെ വരിക്കാരാകാം. ആകർഷകമായ നിരക്കാണ് ഈടാക്കുക.
ഐ.ഐ.ടി ഉൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ പഠിച്ചവരും ബഹുരാഷ്ട്ര കമ്പനികളിലെ ജോലി രാജിവച്ച് സംരംഭകരായ പ്രശാന്ത് പിള്ള, ശ്രീനു റോമി, രഞ്ജിത രാമകൃഷ്ണൻ, സനോജ് സലാം എന്നിവരാണ് ആപ്പ് വികസിപ്പിച്ചത്.
ആയുർകവച കിറ്റുമായി ആര്യവൈദ്യ ഫാർമസി
കോവിഡ് ഉൾപ്പെടെ വൈറസുകളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ആയുർകവച എന്ന പ്രതിരോധ കിറ്റ് വിപണിയിലെത്തിച്ചു. അഞ്ച് ഔഷധങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് ആയുർകവച.
ആയുർവേദ സുരക്ഷയെന്ന മന്ത്രവുമായാണ് കവച തയ്യാറാക്കിയത്. പരമ്പരാഗത ഔഷധങ്ങളായ ഹരിദ്രാകണ്ഠം, ചുക്കുകാപ്പി, അനുതൈലം, അരിമോദാദി തൈലം, ഫെബ്രേജിതം എന്നിവയാണ് കിറ്റിലുള്ളത്. എങ്ങനെ ഉപയോഗിക്കണമെന്ന വിശദമായ വിവരങ്ങളും കിറ്റിൽ അടങ്ങിയിട്ടുണ്ട്. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവ തയ്യാറാക്കുന്നത്. ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിച്ച് പ്രതിരോധശേഷി ഉയർത്തി വൈറസുകളെ തടയുന്നതാണ് ഔഷധങ്ങളെന്ന് ആര്യഫാർമസി അധികൃതർ പറഞ്ഞു.
എനർജിയോൺ ഫാനുകൾ
വൈദ്യുതി ചെലവ് പകുതിയായി കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി പുതിയ സീലിംഗ് ഫാനുകൾ ക്രോംപ്ടൺ ഗ്രീവ്‌സ് വിപണിയിലിറക്കി. ആക്ടീവ് ബി.എൽ.ഡി.ഡി.സി എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
സാധാരണ ഫാനുകൾ 70 വാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുക. എനർജിയോൺ ഫാനുകൾക്ക് 35 വാട്ട് വൈദ്യുതി മതിയാകും. അഞ്ചു വർഷത്തെ വാറണ്ടി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 2800 മുതൽ 4000 രൂപ വരെയാണ് വില. മൂന്ന് വേരിയന്റുകളിൽ ഫാനുകൾ ലഭിക്കുമെന്ന് ക്രേംപ്ടൺ ഗ്രീവ്‌സ് അധികൃതർ അറിയിച്ചു.