കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെ യില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലെ ജന ലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം
കൊച്ചി: നടന്‍ വിനായകന്റെ ഫ്‌ലാറ്റിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെ യില്‍ ഗാര്‍ഡനിലെ ഫ്‌ളാറ്റിലെത്തിയ ഒ രു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ളാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു ത കര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചു എന്നാരോപിച്ച് ആയിരുന്നു ആക്രമണം. ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്‌ളാറ്റിനുള്ളിലേക്ക് കടന്ന് ജനലിന്റെ ചില്ല് തല്ലി തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസും ഫ്‌ലാ റ്റിലെ സെക്യൂരിറ്റി ജീവന ക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.

നടന് വിനായകനെതിരെ കേസ്
കൊച്ചി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫേസ്ബുക്കിലൂടെ അ ധിക്ഷേപിച്ചതിന് നടന്‍ വിനായകനെതിരെ കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക് വീഡി യോയി ലൂടെയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചത്. ‘ആ രാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി’ എ ന്നായിരുന്നു പരാമ ര്‍ശം.
‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എ ന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങ ളുടെ അച്ഛനും ചത്തു. അതിനി പ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ എന്നി ങ്ങനെയാണ് വിനായകന്‍ അധിക്ഷേപിച്ച് സംസാരിക്കുന്നത്. നടന് എ തിരെ സോഷ്യല്‍ മീഡിയയി ല്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്‍ പോസ്റ്റ് പിന്‍വലിച്ചു.
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസം നടന്‍ വിനായകന്‍ ഫെയ്സ്ബുക്ക് ലൈവില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരേ വ്യാപക പ്രതി ഷേധമുയര്‍ന്നതോടെ ഈ വീഡിയോ നടന്‍ ഫെയ്സ്ബുക്കില്‍നിന്ന് പിന്‍വലിച്ചിരുന്നു. പിന്നാലെ ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് വിനായകനെതിരേ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ കൊച്ചി അസി. പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഉമ്മന്‍ചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരി മാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാ മേഖലയിലെ ലഹരി മാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.